ആലക്കോട്: ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവ അഭിഭാഷകന് പരിക്കേറ്റു. തളിപ്പറമ്പ് ബാറിലെ അഭിഭാഷകൻ മണക്കടവ് കാരിക്കയത്തെ രോഹിത്തിനാണ് (29) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ഒമ്പേതാടെ മീമ്പറ്റിയിലാണ് അപകടമുണ്ടായത്. കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിത്വ വികസന പരിശീലന ക്ലാസ് ആലക്കോട്: വെള്ളാട് ഒറിയോൺസ് കലാസാംസ്കാരികവേദി വനിതാ വിങ്ങിെൻറ ആഭിമുഖ്യത്തിൽ നെഹ്റു യുവകേന്ദ്രയുടെയും കേരള യുവജനക്ഷേമ ബോർഡിെൻറയും സഹകരണത്തോടെ വനിതകൾക്കായി വ്യക്തിത്വ വികസന പരിശീലനപരിപാടി സംഘടിപ്പിച്ചു. പരിശീലന ക്ലാസ് പഞ്ചായത്ത് അംഗം കെ.ജി. ഒാമന ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രദീപൻ മാലോത്ത്, ധന്യ വിജേഷ് എന്നിവർ ക്ലാസ് നയിച്ചു. പി.ജി. ശ്രീജിത്ത് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.