ഐ.എൻ.എൽ നിവേദനം നൽകി

ഇരിക്കൂർ: 60 വർഷത്തിലധികമായി ഇരിക്കൂറിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫിസിന് സ്ഥലം അനുവദിച്ച് സ്വന്തം കെട്ടിടം പണിയണമെന്ന് ഐ.എൻ.എൽ പഞ്ചായത്ത് കമ്മിറ്റി വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളി​െൻറ 10 ഏക്കർ സ്ഥലത്തുനിന്ന് 25 സ​െൻറ് ഇതിനായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കെ.സി. ജോസഫ് എം.എൽ.എക്കും പി.കെ. ശ്രീമതി എം.പിക്കും നിവേദനം നൽകിയിട്ടുണ്ട്. ഐ.എൻ.എൽ നേതാക്കളായ മടവൂർ അബ്ദുൽ ഖാദർ, പി. ഹുസൈൻ ഹാജി, വി. അബ്ദുൽ ഖാദർ, എൻ.പി. റഹീം എന്നിവരാണ് നിവേദനം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.