ഇരിക്കൂർ: പെരുവളത്ത്പറമ്പ് റേഞ്ച് സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ കമ്മിറ്റി നേതൃത്വത്തിൽ മുഅല്ലിം ക്ഷേമനിധിയുടെ ആഭിമുഖ്യത്തിൽ നടന്നു. ബ്ലാത്തൂരിൽ അസ്ലം തങ്ങൾ കണ്ണൂർ ഉദ്ഘാടനം ചെയ്തു. ഖത്തീബ് മനാസ് ഫൈസി ഉദ്ഘാടനം ചെയ്തു. ആദം നിസാമി മാണിയൂർ, കെ. ഉമർ ഫൈസി, കെ.കെ. അബ്ദുല്ല ഹാജി, കെ.കെ. മുഹമ്മദ് മൗലവി, ഇർഷാദ് മഞ്ഞാംകരി, ഉമർ ബാഖവി, ശബീർ ബദരി, ശംസുദ്ദീൻ ദാരിമി, കെ.പി. അബ്ദുൽ അസീസ്, അബൂബക്കർ മൗലവി എന്നിവർ സംസാരിച്ചു. നാസർ മദനി സ്വാഗതവും മുസ്തഫ അമാനി നന്ദിയും പറഞ്ഞു. ചൊക്രാംവളവിൽ കാറുമായിടിച്ച് ചെങ്കൽ ലോറി മറിഞ്ഞു ഇരിക്കൂർ: കൂടാളി പഞ്ചായത്തിലെ കൊളപ്പക്കും ആയിപ്പുഴക്കും ഇടയിലെ ചൊക്രാംവളവിൽ വീണ്ടും അപകടം. കാറുമായി കൂട്ടിയിടിച്ച് ചെങ്കൽ ലോറി മറിഞ്ഞു. ഇരു വാഹനങ്ങളിലെയും യാത്രികർ പരിക്കുകൂടാതെ രക്ഷപ്പെട്ടു. ഇരിക്കൂറിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറും ചാലോടുനിന്ന് കല്യാട് ഊരത്തൂരിലേക്ക് ചെങ്കൽ കയറ്റാൻ പോവുകയായിരുന്ന മിനിലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. മറിഞ്ഞ ലോറി പാതയരികിലെ മരത്തിൽ തട്ടിനിന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. വീതി കുറഞ്ഞ റോഡും ഒരു ഭാഗം നൂറ് മീറ്ററിലധികം താഴ്ചയുള്ള കുഴിയുമാണ് ഇവിടെ. വാഹനാപകടങ്ങളിൽ നിരവധി ജീവനുകൾ ഇവിടെ നഷ്ടപ്പെട്ടിട്ടുണ്ട്. പാർശ്വഭിത്തി കെട്ടി അപകടം ഒഴിവാക്കണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.