ഉരുവച്ചാലിൽ വാഹനങ്ങൾ തകർത്തു

ഉരുവച്ചാൽ: ശിവപുരം വെള്ളിലോട് ജോലി സ്ഥലത്ത് നിർത്തിയിട്ട മണ്ണുമാന്തി യന്ത്രവും ടില്ലറും അടിച്ചു തകർത്തതായി പരാതി. ഇരിട്ടി സ്വദേശിയായ ഷിബു ജോലി ആവശ്യത്തിനായി തമിഴ്നാട്ടിൽ നിന്ന് വാടകക്കെടുത്ത വാഹനങ്ങളാണ് നശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. വാഹനത്തി​െൻറ എൻജിനിൽ മണ്ണിട്ട് നശിപ്പിക്കുകയും ലൈറ്റുകളും ചില്ലുകളും അടിച്ചു തകർക്കുകയും ചെയ്തിട്ടുണ്ട്. വാഹനത്തിൽ സൂക്ഷിച്ച പണിയായുധങ്ങൾ നഷ്ടപ്പെട്ടതായി മാലൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ശിവപുരത്തെ അബ്ദുൽ കാദർ, മകൻ സനീർ എന്നിവർക്കെതിരെയാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.