മുഹമ്മദ് കുഞ്ഞിക്ക് വേണം, കനിവുള്ളവരുടെ കൈത്താങ്ങ്​

ശ്രീകണ്ഠപുരം: ശോകമൂക ജീവിതത്തിനിടെ ദുരന്തം പിന്തുടർന്നെത്തിയപ്പോൾ കട്ടിലിൽ കണ്ണീരൊഴുക്കി കഴിയുകയാണ് മുഹമ് മദ് കുഞ്ഞി. ജന്മന സംസാരശേഷിയും കേൾവിയുമില്ലാതിരുന്ന മുല്ലക്കൊടി സ്വദേശിയും പരിപ്പായിയിൽ താമസക്കാരനുമായ പാലങ്ങാട്ട് മുഹമ്മദ് കുഞ്ഞിയാണ് (47) വേദന കടിച്ചമർത്തി ജീവിതത്തിലേക്ക് തിരികെയെത്താൻ കാത്തിരിക്കുന്നത്. കഴിഞ്ഞ ജൂൺ 19ന് വീടുപണിക്കിടെ ടെറസിൽനിന്നും വീണ് ശരീരം തളർന്ന് കിടപ്പിലായ മുഹമ്മദി​െൻറ സമ്പാദ്യമെല്ലാം ചികിത്സക്കായി ചെലവാക്കി. കെ.എസ്.എഫ്.ഇയിൽ നിന്നും 10 ലക്ഷം രൂപ വായ്പയെടുത്താണ് വീട് നിർമാണം തുടങ്ങിയത്. പണി പാതിവഴിയിലെത്തിയപ്പോഴാണ് ദുരന്തമെത്തിയത്. കണ്ണൂർ റീസർവേ ഓഫിസിൽ പ്യൂൺ തസ്തികയിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് കുഞ്ഞി കിടപ്പിലായതോടെ ജോലിക്ക് പോകാൻ കഴിയാതായി. ഇതോടെ പാതി ശമ്പളം മാത്രമാണ് കിട്ടുന്നത്. ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്. കോയമ്പത്തൂരിലെ ആശുപത്രിയിൽ ആറുലക്ഷത്തിലധികം രൂപ ചെലവാക്കി ചികിത്സനൽകി. തുടർ ചികിത്സക്ക് പണമില്ലാതാവുകയും കടബാധ്യതയേറുകയും ചെയ്തതോടെ വീട്ടിലേക്ക് മടങ്ങി. വീടി​െൻറ വായ്പയും പലിശയും തിരിച്ചടക്കണം. തുടർ ചികിത്സയും കുടുംബ ചെലവും വേറെ. ഭാര്യ ഫരീദയും മക്കളായ റിയാനയും റയയും ചേർന്നാണ് മുഹമ്മദിനെ പരിചരിക്കുന്നത്. മുഹമ്മദ് കുഞ്ഞിയുടെ ചികിത്സക്കായി പണം സ്വരൂപിക്കുന്നതിന് ചെങ്ങളായി മസ്ജിദുൽ ഇഹ്സാൻ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 42222200049608 (സിൻഡിക്കേറ്റ് ബാങ്ക്). െഎ.എഫ്.എസ്.സി: SYNB 0004222. ഫോൺ: 9747917940. കാട്ടുപന്നിപ്പേടിയിൽ കർഷകർ ശ്രീകണ്ഠപുരം: വനമേഖലകളിൽ ശല്യക്കാരായ കാട്ടുപന്നികൾ കൂട്ടമായി ജനവാസ കേന്ദ്രങ്ങളിലെത്തിയതോടെ കർഷകർ ഭീതിയിൽ. കപ്പയും ചേനയും ചേമ്പുമെല്ലാം നശിപ്പിക്കുന്ന പന്നികൾ നിലവിൽ നെൽകൃഷിക്കും ഭീഷണിയായിരിക്കുകയാണ്. പയ്യാവൂർ, കുന്നത്തൂർ, വഞ്ചിയം, ആടാംപാറ, ഒന്നാംപാലം, ചെമ്പേരി, കുടിയാന്മല മേഖലകളിലെല്ലാം വിവിധ വിളകൾ പന്നിയും കാട്ടാനകളും നശിപ്പിക്കുന്നത് പതിവായിരുന്നു. നിലവിൽ ശ്രീകണ്ഠപുരം മേഖലയിലും പന്നിശല്യം രൂക്ഷമാണ്. കോട്ടൂർ പന്നിയോട്ടുമൂലയിൽ കാട്ടുപന്നികളെ പേടിച്ച് തുണികൊണ്ട് മറച്ച് നെൽകൃഷി ചെയ്യേണ്ട അവസ്ഥയാണ്. കാട്ടുപന്നികൾ രാത്രിയിൽ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിക്കുന്നതായി കർഷകർ പറയുന്നു. പ്രദേശത്തെ നെൽവയലുകളിൽ എല്ലായിടത്തും രണ്ടാംവിള കൃഷി ചെയ്യുന്നുണ്ട്. എന്നാൽ, രാത്രിയിൽ പന്നികൾ ഇറങ്ങി ഞാറുകൾ നശിപ്പിക്കുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് വയലുകളിൽ കർഷകർ തുണികെട്ടി കൃഷി ചെയ്യുന്നത്. പതിനാറാം പറമ്പിലും പരിസരങ്ങളിലും പന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ ചേന, ചേമ്പ്, കപ്പ തുടങ്ങിയ കൃഷികളും നശിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.