മിച്ചഭൂമി കൈയേറ്റം ഒഴിപ്പിക്കാൻ നടപടി വേണം -താലൂക്ക് വികസന സമിതി

തളിപ്പറമ്പ്: തളിപ്പറമ്പ് -ആലക്കോട് സംസ്ഥാനപാതയില്‍ കാഞ്ഞിരങ്ങാട് ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിന് സമീപം റോഡിന് ഇരുവശത്തുമായി 20 ഏക്കറോളം മിച്ചഭൂമി കൈയേറിയതായ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകാൻ കുറ്റ്യേരി വില്ലേജ് ഓഫിസറെ താലൂക്ക് വികസന സമിതി യോഗം ചുമതലപ്പെടുത്തി. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ആനന്ദകൃഷ്ണനാണ് പരാതി നൽകിയത്. ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലെ പൂപ്പറമ്പ് പൊതുശ്മശാനം ആധുനികവത്കരിക്കുന്നതിനുള്ള 54.5 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കാന്‍ ജില്ല കലക്ടര്‍ അടിയന്തര നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിർമാണം മുടങ്ങിയതായി ഏരുവേശ്ശി പഞ്ചായത്ത് മുൻ പ്രസിഡൻറ് എം. നാരായണന്‍ ഉന്നയിച്ച പരാതിയിലാണ് വികസന സമിതി ആവശ്യപ്പെട്ടത്. ഏരുവേശ്ശി പഞ്ചായത്തിലെ ചെങ്ങോത്ത് വയല്‍ -വളയംകുണ്ട് റോഡി​െൻറയും ചെമ്പേരി -കുടിയാന്മല റോഡി​െൻറയും തുക കുറച്ചത് പുനഃപരിശോധിക്കേണ്ടതില്ലെന്നും അനുവദിച്ച തുക ഉപയോഗിച്ച് തന്നെ റോഡ് വികസിപ്പിക്കാന്‍ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കുമെന്നും പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. നഗരസഭ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ എം. മുരളി, ജില്ല പഞ്ചായത്ത് അംഗങ്ങളായ സുമിത്ര ഭാസ്‌കരന്‍, പി. ജാനകി, കെ.സി. ജോസഫ് എം.എൽ.എയുടെ പ്രതിനിധി പി.വി. നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.