ദുരന്തങ്ങൾ നേരിടാൻ പരിയാരത്ത് അഗ്നിശമന സേനയുടെ പരിശീലനം

പയ്യന്നൂർ: തീപിടിത്തം ഉൾപ്പെടെയുള്ള അപകട സാഹചര്യത്തിൽ അടിയന്തരമായി ഇടപെടേണ്ടതുമായി ബന്ധപ്പെട്ട് പരിയാരം മെഡിക്കൽ കോളജ് ജീവനക്കാർക്ക് പരിശീലനം നൽകി. തളിപ്പറമ്പ് ഫയർഫോഴ്സ് ഓഫിസർ പി.വി. പവിത്ര‍​െൻറ നേതൃത്വത്തിലാണ് ബോധവത്കരണ ക്ലാസും പരിശീലനവും നൽകിയത്. വിവിധതരം തീപിടിത്തങ്ങളെക്കുറിച്ചും ഇത്തരം ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ചും ക്ലാസും പരിശീലനവും നൽകി. ഫയർ ബ്രേക്ക്, ഫയർ എക്സിറ്റ് ഉൾപ്പെടെയുള്ളവ ദൃശ്യ സഹായത്തോടെ വിശദീകരിച്ചു. വാതക സിലിണ്ടറുകളിലെ ചോർച്ച, പെട്രോൾ പമ്പുകളിൽ മൊബൈൽ ഉപയോഗിച്ചാൽ ഉണ്ടാവുന്ന അപകടം, എ.സി കാറിൽ യാത്ര ചെയ്യുമ്പോൾ പെർഫ്യൂം ഉപയോഗിച്ചാൽ ഉണ്ടായേക്കാവുന്ന അപകട സാധ്യത തുടങ്ങിയവയും രക്ഷാപ്രവർത്തനവും വിശദീകരിച്ചു. ആർ. അനു, കെ.വി. ഗോപൻ, മാത്യു ജോർജ്, ഷമീറുദ്ദീൻ, എം. സിങ്, പി.വി. ഗിരീഷ് തുടങ്ങിയവരും പങ്കെടുത്തു. പരിശീലന പരിപാടി പ്രിൻസിപ്പൽ ഡോ. കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. എം.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. എക്സി. എൻജിനീയർ വിനോദ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.