ആലക്കോട്​ ബസ്​സ്​റ്റാൻഡിലെ ശുചിമുറി അടച്ചുപൂട്ടി

ആലക്കോട്: ആലക്കോട് പഞ്ചായത്ത് ബസ്സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ വാതിൽ തകർന്നതിനെ തുടർന്ന് അടച്ചുപൂട്ടി. വളരെക്കാലമായി കംഫർട്ട് സ്റ്റേഷ​െൻറ പരിസരമാകെ കാടുപിടിച്ച് വൃത്തിഹീനമായി കിടക്കുകയാണ്. പരിസരമാകെ മദ്യക്കുപ്പികൊണ്ട് നിറഞ്ഞിരിക്കുകയുമാണ്. മൂക്കുപൊത്താതെ കയറാൻ പറ്റില്ല. ഇവിടെ എത്തുന്ന യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ മറ്റ് സൗകര്യമില്ല. ടൗണിൽ നിന്നും ഏറെ അകലെയാണ് ബസ്സ്റ്റാൻഡും കംഫർട്ട് സ്റ്റേഷനും. ഒരോ ബജറ്റ് അവതരണത്തിലും ടൗണിൽ കംഫർട്ട് സ്റ്റേഷൻ സ്ഥാപിക്കുമെന്ന പ്രഖ്യാപനം കടലാസിൽ മാത്രം ഒതുങ്ങുകയാണ്. ഇതിനിടയിലാണ് ഏക ആശ്രയമായി ബസ്സ്റ്റാൻഡിൽ ഉണ്ടായിരുന്ന കംഫർട്ട് സ്റ്റേഷനും അടച്ചുപൂട്ടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.