മട്ടന്നൂര്‍: മട്ടന്നൂര്‍ ബസ്സ്റ്റാൻഡിൽ മുടി ഉള്‍പ്പെടെയുള്ള ബാര്‍ബര്‍ഷോപ് മാലിന്യം തള്ളിയനിലയില്‍. ബസ് നിര്‍ത്തുന്ന സ്ഥലത്താണ് വന്‍തോതില്‍ മാലിന്യം വിതറിയനിലയില്‍ കണ്ടെത്തിയത്. ആഴ്ചകള്‍ക്കുമുമ്പ് അമ്പലം റോഡിലും മുടി ഉള്‍പ്പെടെയുള്ള മാലിന്യം നിക്ഷേപിച്ചിരുന്നു. കഴിഞ്ഞദിവസം ഇരിട്ടി റോഡിലും ബാര്‍ബര്‍ഷോപ് മാലിന്യം തള്ളി. മട്ടന്നൂരിലെ സ്ഥാപനങ്ങളില്‍നിന്നുള്ള അവശിഷ്ടം നഗരസഭ തന്നെ നീക്കാറുണ്ട്. ഈ സാഹചര്യത്തില്‍ പുറത്തുനിന്നാണ് ഇവ നിക്ഷേപിക്കുന്നതെന്ന് കരുതുന്നു. നഗരത്തിലെ സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തിക്കാത്തത് സാമൂഹികവിരുദ്ധര്‍ക്ക് ഗുണകരമാവുകയാണ്. കഴിഞ്ഞദിവസം ഏതാനും സ്ഥാപനങ്ങളില്‍ മോഷണശ്രമവും നടന്നിരുന്നു. ശ്യാമപ്രസാദ് വധം: ഒളിവില്‍ പോയ പ്രതി കോടതിയില്‍ കീഴടങ്ങി മട്ടന്നൂർ: എ.ബി.വി.പി പ്രവര്‍ത്തകന്‍ കണ്ണവം ആലയാട്ടെ ശ്യാമപ്രസാദിനെ വെട്ടിക്കൊന്ന കേസില്‍ ഒളിവിലായിരുന്ന പ്രതികളിലൊരാള്‍ കോടതിയില്‍ കീഴടങ്ങി. കണ്ണവം അബീറ മന്‍സില്‍ സി.എച്ച്. അഷ്ഫറാണ് (21) മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വെള്ളിയാഴ്ച കീഴടങ്ങിയത്. റിമാന്‍ഡ്ചെയ്ത് കണ്ണൂരിലെ സ്‌പെഷല്‍ സബ് ജയിലിലാക്കിയ അഷ്ഫറിനെ അന്വേഷണസംഘം തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും. ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ അഷ്ഫറടക്കം പിടികൂടാനുള്ള ഏഴ് പ്രതികള്‍ക്കായി പൊലീസ് കഴിഞ്ഞമാസം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. പേരാവൂര്‍ സി.െഎ കെ.വി. പ്രമോദൻ, എ.എസ്.ഐ ഇ.കെ. രമേശൻ, സി.പി.ഒ കെ.വി. ശിവദാസന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.