ഷൂട്ടൗട്ട് മത്സരം നടത്തി

ശ്രീകണ്ഠപുരം: യുവജനയാത്ര പ്രചാരണ പരിപാടികളുടെ ഭാഗമായി ചുഴലി ശാഖ യൂത്ത് ലീഗ് കമ്മിറ്റി ഫ്ലഡ്ലൈറ്റ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. മണ്ഡലം യൂത്ത് ലീഗ് ജന. സെക്രട്ടറി അജ്മൽ ചുഴലി ഉദ്ഘാടനം ചെയ്തു. കെ.പി. ഹാരിസ്, കെ.പി. നിസാർ എന്നിവർ സംസാരിച്ചു. ആർ.പി. അജ്മൽ, പി. ഇർഷാദ്, വി.പി. മുദസ്സിർ, എസ്. നബ്ഹാൻ എന്നിവർ നേതൃത്വം നൽകി. കുഞ്ഞുണ്ണിയുടെ വർണലോകം പ്രകാശനം ചെയ്തു ശ്രീകണ്ഠപുരം: കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ എം.കെ. സിജേഷി​െൻറ കുഞ്ഞുണ്ണിയുടെ വർണലോകം കഥാകൃത്ത് ടി. പത്മനാഭൻ പ്രകാശനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷത വഹിച്ചു. വാസു ചേറോട്, പയ്യന്നൂർ കുഞ്ഞിരാമൻ തുടങ്ങിയവർ പങ്കെടുത്തു. പുസ്തകത്തി​െൻറ റോയൽറ്റി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ചെങ്ങളായി ചേരേമൂല സ്വദേശിയായ എം.കെ. സിജേഷ് മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ സീനിയർ ക്ലർക്കാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.