ആരോപണം അടിസ്ഥാനരഹിതമെന്ന്

തളിപ്പറമ്പ്: അഖില ഭാരത അയ്യപ്പസേവാസംഘത്തിൽ ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണം നിഷേധിച്ച് ഭാരവാഹികൾ. നെല്ലിയോട്ട് ക്ഷേത്രപരിസരത്ത് ഇടത്താവളവും അന്നദാന ക്യാമ്പും നടത്തിയതി​െൻറ കണക്ക് സമർപ്പിക്കാത്തതിന് രണ്ട് വർഷം മുമ്പ് ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട മണികണ്ഠൻ നായരാണ് ആരോപണങ്ങൾക്ക് പിന്നിൽ. ഇദ്ദേഹം ആരോപിക്കുന്ന മുഴുവൻ കാര്യങ്ങളും അടിസ്ഥാനരഹിതവും വാസ്തതവ വിരുദ്ധവുമാണെന്ന് അഖിലേന്ത്യ വൈസ് പ്രസിഡൻറ് കൊയ്യം ജനാർദനൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മെംബർഷിപ്പി​െൻറ കാര്യത്തിൽ സാമ്പത്തിക തിരിമറി നടത്തിയെന്ന് ബോധ്യപ്പെട്ടതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും മണികണ്ഠൻ നായരെ പുറത്താക്കിയിരുന്നു. നിലവിൽ അംഗത്വമല്ലാതെ ഒരു സ്ഥാനവും അദ്ദേഹത്തിനില്ലെന്നും ജനാർദനൻ പറഞ്ഞു. യൂനിയൻ ട്രഷറർ എം.സി. അച്യുതൻ, വൈസ് പ്രസിഡൻറ് എം.എം. അനിൽകുമാർ, സെക്രട്ടറി പി. ജയദേവൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സംഘത്തിൽ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് ഇപ്പോഴത്തെ ഭാരവാഹികളെ മാറ്റിനിർത്തി സമഗ്രാന്വേഷണം നടത്തണമെന്ന് കഴിഞ്ഞ ദിവസം കെ.സി. മണികണ്ഠൻ നായർ ആവശ്യപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.