പയ്യന്നൂർ: ഫെബ്രുവരിയിൽ നടക്കുന്ന പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിൽ അന്നദാനത്തിനാവശ്യമായ പച്ചക്കറി ജൈവ കൃഷിയിലൂടെ സംഭരിക്കാനുള്ള ശ്രമത്തിലാണ് പെരുങ്കളിയാട്ട ആഘോഷക്കമ്മിറ്റി. ക്ഷേത്രപരിധിയിലെ അഞ്ച് കേന്ദ്രങ്ങളിലായി എട്ട് ഏക്കർ സ്ഥലത്ത് ഇതിനായി ജൈവ പച്ചക്കറി കൃഷി ചെയ്യും. തെക്കെ ബസാറിൽ പയ്യന്നൂർ സർവിസ് സഹകരണ ബാങ്കിെൻറ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വിത്ത് നടീൽ ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ എച്ച്.എൽ. ഹരിഹര അയ്യർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ മുഖ്യാതിഥിയായി. കൃഷി ഓഫിസർ കെ. സുനീഷ് ജൈവ കൃഷിരീതികൾ വിവരിച്ചു. കൗൺസിലർമാരായ വി. നന്ദകുമാർ,പി. പ്രീത, ടി.വി. രജിത, ആഘോഷക്കമ്മിറ്റി വർക്കിങ് ചെയർമാൻ പി.എ. സന്തോഷ്, ജനറൽ കൺവീനർ പി. തമ്പാൻ, പി. മോഹനൻ, വി.വി. അശോകൻ, ടി. രവീന്ദ്രൻ, അപ്പുക്കുട്ടൻ പച്ച, കെ. ഹരിദാസൻ തുടങ്ങിയവർ സംസാരിച്ചു. ആചാര സ്ഥാനികരും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.