പയ്യന്നൂർ: സുസ്ഥിര വികസനം; സുരക്ഷിത കേരളം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന പദയാത്രക്ക് മാതമംഗലം മേഖലയിൽ തുടക്കമായി. കരിപ്പാലിൽ എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. സത്യഭാമ ഉദ്ഘാടനം ചെയ്തു. കെ.പി.അപ്പനു അധ്യക്ഷത വഹിച്ചു. പ്രഫ. എൻ.കെ. ഗോവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. ജാഥ ക്യാപ്റ്റൻ കെ.പി. അപ്പനു മാസ്റ്റർക്ക് കെ. സത്യഭാമ പതാക കൈമാറി. പരിഷത്ത് ബാലവേദി ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. പി. ചന്ദ്രശേഖരൻ സ്വാഗതവും എം. ശ്രീധരൻ നന്ദിയും പറഞ്ഞു. രണ്ടു ദിവസമായി നടക്കുന്ന പദയാത്ര ശനിയാഴ്ച കുറ്റൂർ, മാതമംഗലം, ചന്തപ്പുര എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കടന്നപ്പള്ളിയിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.