വട്ടോളിപ്പുഴയില്‍ പാലത്തിന് നാളെ ശിലയിടും

മട്ടന്നൂര്‍: നാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹമായ വട്ടോളി പാലത്തിന് ഞായറാഴ്ച തറക്കല്ലിടും. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വട്ടോളിപ്പുഴയില്‍ നിര്‍മിക്കുന്ന പാലത്തിന് വൈകീട്ട് മൂന്നിന് മന്ത്രി ഇ.പി. ജയരാജനാണ് ശിലയിടുക. വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടുകാരുടെ കൂട്ടായ്മയില്‍ നിര്‍മിച്ച നടപ്പാലത്തിന് പകരമായാണ് 11 മീറ്റര്‍ വീതിയും 78 മീറ്റര്‍ നീളവുമുള്ള പാലം നിര്‍മിക്കുന്നത്. ഇ.പി. ജയരാജന്‍ എം.എല്‍.എ സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ച് 4.75 കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്. ഒന്നരമീറ്റര്‍ വീതിയുള്ള നടപ്പാതയോടുകൂടിയ പാലത്തി​െൻറ വട്ടോളി ഭാഗത്തേക്കേ് 290 മീറ്റര്‍ നീളത്തിലും അക്കര വട്ടോളി ഭാഗത്തേക്ക് 110 മീറ്റര്‍ നീളത്തിലും അനുബന്ധറോഡും നിര്‍മിക്കും. പാലമില്ലാത്തതിനാല്‍ ആറ് കിലോമീറ്റര്‍ അധികം ചുറ്റിസഞ്ചരിച്ചാണ് ഈ പ്രദേശത്തേക്ക് വലിയ വാഹനങ്ങള്‍ എത്തുന്നത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ കോട്ടയില്‍, കോയ്യാറ്റില്‍, പരുമ, ഇടുമ്പ, മാലൂര്‍, പേരാവൂര്‍, മട്ടന്നൂര്‍ പ്രദേശങ്ങളിലേക്ക് എളുപ്പത്തിലെത്താനാകും. പഞ്ചദിന പ്രഭാഷണവും കഥാപ്രസംഗവും മട്ടന്നൂര്‍: തെരൂര്‍ പാലയോട് മുസ്ലിം യൂത്ത് വിങ്ങി​െൻറ പഞ്ചദിന പ്രഭാഷണവും കഥാപ്രസംഗവും മജ്‌ലിസുന്നൂര്‍ വാര്‍ഷികവും ഞായറാഴ്ച ആരംഭിക്കും. നവംബര്‍ ഒന്നുവരെ നീണ്ടുനില്‍ക്കുന്ന പരിപാടി എല്ലാദിവസവും രാത്രി എട്ടിന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. എന്‍.പി. അബ്ദുൽ ഖാദര്‍ ഹാജി അധ്യക്ഷതവഹിക്കും. തുടര്‍ന്ന് സുബൈര്‍ തോട്ടിക്കല്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗമുണ്ടാകും. വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടികള്‍ അഷ്‌ക്കര്‍ അല്‍ ഹസനി പറമ്പായി, പാണക്കാട് നൗഫല്‍ അലി ശിഹാബ് തങ്ങള്‍, അബ്ദുൽ റഷീദ് സഅദി രാമന്തളി, ജമലുല്ലൈലി തങ്ങള്‍ എന്നിവര്‍ ഉദ്ഘാടനംചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എം.ടി. സുബൈര്‍ ഹാജി, എന്‍.പി. താഹ, നവാസ് ദാരിമി ഇരിക്കൂര്‍, പി.പി. റംഷീദ്, പി. മിര്‍ഫാദ്, എന്‍.പി. ഷഫീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.