മട്ടന്നൂരില്‍ രണ്ട് കടകളില്‍ മോഷണം

മട്ടന്നൂര്‍: മട്ടന്നൂരി​െൻറ വിവിധ ഭാഗങ്ങളില്‍ മോഷണം. ഗവ. ആശുപത്രിക്കുസമീപമുള്ള ഉരുവച്ചാല്‍ സ്വദേശി ഇ.പി. ബിജുവി​െൻറ ന്യൂ ഫാര്‍മ മെഡിക്കല്‍േഷാപ്പ്, ഇരിട്ടി റോഡില്‍ രജിസ്ട്രാർ ഒാഫിസിനു സമീപമുള്ള സി.പി. ട്രഡേഴ്‌സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മെഡിക്കല്‍ ഷോപ്പി​െൻറ മുന്‍വശത്തെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് മേശയില്‍ സൂക്ഷിച്ച 15,000 രൂപ കവര്‍ന്നു. സി.പി ട്രേഡേഴ്‌സി​െൻറ മുന്‍വശത്തെ ഗ്രില്‍ തകര്‍ത്ത് അകത്ത് കയറിയെങ്കിലും ഒന്നും മോഷണം പോയില്ലെന്ന് കടയുടമ പൊലീസിനെ അറിയിച്ചു. എസ്.ഐ ശിവന്‍ ചോടോത്തി​െൻറ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.