തൊഴിലുറപ്പ്​: കോർപറേഷനിൽ​ പദ്ധതികൾ തയാറാക്കാൻ കുടുംബശ്രീ

കണ്ണൂർ: കണ്ണൂർ കോർപറേഷന് കീഴിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രോജക്ടുകൾ കുടുംബശ്രീയെ എൽപിക്കും. കോർപറേഷന് ലഭിച്ചിട്ടുള്ള തൊഴിൽദിനങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കുന്നതിനാണിത്. നിലവിൽ കോർപറേഷൻ 106 പദ്ധതികളാണുള്ളത്. എന്നാൽ, കോർപറേഷനിെല വിവിധ ഡിവിഷനുകളിലുള്ള അടിയന്തര ജോലികളുടെ തന്നെ ലിസ്റ്റ് എടുത്താൽ ഇതി​െൻറ എത്രയോ ഇരട്ടി വരും. ഒാരോ ഡിവിഷനിലും ചെയ്യേണ്ട ജോലികളും മുൻഗണന അനുസരിച്ച് ചെയ്യുന്നതിനും ഇപ്പോൾ പ്രയാസപ്പെടുന്നുണ്ട്. ഒരു ഒാവർസിയറും ഒരു ക്ലർക്കും മാത്രമാണ് ഇൗ ജോലികൾ ചെയ്യുന്നതിനുള്ളത്. കൗൺസിലർമാർ നിർദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനും പദ്ധതികൾ തയാറാക്കുന്നതിനും മേൽനോട്ടം നൽകുന്നതിനുമെല്ലാം അതുകൊണ്ടുതന്നെ വേഗംകുറയുന്നു. തൊഴിലുറപ്പ് പദ്ധതികളുടെ ഭാഗമായി പൊതുയിടങ്ങൾ ശുചിയാക്കുന്നതും ചെറുറോഡുകൾ നന്നാക്കുന്നതുമുൾപ്പെടെയുള്ള ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കൂടുതൽ പ്രവൃത്തികളും നഗരത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവൃത്തികളുമെല്ലാം തൊഴിലുറപ്പ് ജോലിയുടെ ഭാഗമായി ഉൾപ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.