തലശ്ശേരി ശ്രീ ജ്ഞാനോദയ യോഗം ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റു

തലശ്ശേരി: തലശ്ശേരി ജഗന്നാഥ ക്ഷേത്രം ഭരണസമിതിയായ ശ്രീ ജ്ഞാനോദയ യോഗം പ്രസിഡൻറായി അഡ്വ. കെ. സത്യനെ തെരഞ്ഞെടുത്തു. ഭരണസമിതിയംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു. ഭരണസമിതിയുടെ 20ാമത് പ്രസിഡൻറാണ് അഡ്വ. സത്യൻ. ആദ്യമായാണ് ഭരണസമിതിയംഗമാകുന്നത്. പാറാല്‍ സ്വദേശിയായ ഇദ്ദേഹം തലശ്ശേരി ബാറില്‍ അഭിഭാഷകനാണ്. സത്യനെ കൂടാതെ ഭരണസമിതിയിലേക്ക് കുമാരന്‍ വണ്ണത്താന്‍കണ്ടി, കണ്ട്യന്‍ ഗോപി, എൻ.കെ. വിജയരാഘവന്‍, കെ.കെ. പ്രേമൻ, രാഘവന്‍ പൊന്നമ്പത്ത്, എ.വി. രാജീവൻ, കല്ലന്‍ ശിവനാഥ്, അഡ്വ. കെ. അജിത്ത്, സി. ഗോപാലൻ, വി.കെ.എം. പവിത്രന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. അജിത്തും പവിത്രനും ആദ്യമായാണ് ഭരണസമിതിയംഗങ്ങളാകുന്നത്. മറ്റുള്ളവരെല്ലാം മുന്‍ഭരണസമിതി അംഗങ്ങളാണ്. മൂന്ന് വര്‍ഷത്തേക്കാണ് ഭരണസമിതി കാലയളവ്. ദീര്‍ഘകാലം പ്രസിഡൻറായിരുന്ന കെ.പി. രത്‌നാകര​െൻറ വിയോഗത്തെ തുടര്‍ന്ന് ഒമ്പതുമാസം മുമ്പ് കണ്ട്യന്‍ ഗോപിയെ പ്രസിഡൻറായി തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 14 പേര്‍ മത്സരരംഗത്തുണ്ടായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം ഔദ്യോഗിക പാനലിലുള്ളവരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.