ജെമിനി ശങ്കരനെ ആദരിച്ചു

തലശ്ശേരി: സർക്കസ് കലയെ ആഗോളപ്രശസ്തിയിെലത്തിച്ച ജെമിനി ശങ്കരനെ ഒാൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) കേരളഘടകം ആദരിച്ചു. സർക്കസ് കലക്ക് നൽകിയ സംഭാവനകൾ മാനിച്ചാണ് 95ലെത്തിയ ശങ്കരന് സർക്കസി​െൻറ ഇൗറ്റില്ലമായ തലശ്ശേരിയിൽ ആദരമൊരുക്കിയത്. 'സ്േനഹാദരം' പരിപാടി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ജെമിനി ശങ്കരൻ സർക്കസ് കലക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും അദ്ദേഹത്തി​െൻറ കഴിവും മഹത്ത്വവും േലാകം അംഗീകരിക്കപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. എയ്മ ദേശീയ ചെയർമാൻ ബാബു പണിക്കർ അധ്യക്ഷത വഹിച്ചു. ജില്ല സെഷൻസ് ജഡ്ജി ടി. ഇന്ദിര വിശിഷ്ടാതിഥിയായി. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, എയ്മ അഡ്വൈസർ സി. ചന്ദ്രൻ, മംഗളൂരു കേരളസമാജം പ്രസിഡൻറ് ടി.കെ. രാജൻ, നോവലിസ്റ്റ് ശ്രീധരൻ ചമ്പാട് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ എയ്മ അംഗങ്ങളുടെ മക്കൾക്ക് പ്രസിഡൻറ് എ.കെ. പ്രശാന്ത് ഉപഹാരം സമ്മാനിച്ചു. ജെമിനി ശങ്കരൻ മറുപടിപ്രസംഗം നടത്തി. എയ്മ ജനറൽ സെക്രട്ടറി രവീന്ദ്രൻ പൊയിലൂർ സ്വാഗതവും ജില്ല പ്രസിഡൻറ് സി.കെ. സുനിൽ കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കോഴിക്കോട് സിങ്ങിങ് ബേർഡി​െൻറ സംഗീതനിശയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.