റ​ബ​ര്‍ വി​ല​സ്ഥി​ര​ത ഫ​ണ്ട് ല​ഭ്യ​മാ​ക്ക​ണം

കേളകം: മാസങ്ങളായി മുടങ്ങിക്കിടക്കുന്ന റബര്‍ വിലസ്ഥിരത ഫണ്ട് കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അടക്കാത്തോട് വിജയ റബര്‍ കര്‍ഷകസംഘം ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വില ദിനംപ്രതി കുതിച്ചുയരുേമ്പാള്‍ കാര്‍ഷിക വിളകള്‍ക്ക് വിലത്തകര്‍ച്ച നേരിടുകയാണ്. ഇതുമൂലം മലയോരത്തെ കര്‍ഷകര്‍ ഏറെ ദുരിതം അനുഭവിക്കുകയാണ്. റബര്‍ വിലസ്ഥിരതഫണ്ട് 200 രൂപയായി ഉയര്‍ത്തുകയും ഇത് യഥാസമയം കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും റബര്‍ കര്‍ഷകസംഘം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.