തിര​ുവോണ നാളിൽ ദേശീയപാതയിൽ പാചകവാതക ടാങ്കർ മറിഞ്ഞു; മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂർ: കണ്ണൂർ പള്ളിക്കുന്നിൽ ദേശീയപാതയിൽ പാചകവാതക ടാങ്കർലോറി മറിഞ്ഞത് നാട്ടുകാരെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കി. ശനിയാഴ്ച പുലർച്ച നാലോടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട വാഹനം ഡിവൈഡറിൽ കയറി മറിയുകയായിരുന്നു. വിവരമറിഞ്ഞ് കണ്ണൂർ ഫയർേഫാഴ്്സ് സ്ഥലത്തെത്തി. വാതകചോർച്ച ഉണ്ടാകാത്തതിനാൽ അപകടം ഒഴിവായി. മുൻകരുതൽ നടപടികളുടെ ഭാഗമായി പൊലീസ് സ്ഥലത്തെത്തി പരിസരവാസികളെ ഒഴിപ്പിച്ചിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പുതിയതെരു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കക്കാട് വഴിയും അലവില്‍ വഴിയുമാണ് കണ്ണൂരിലേക്ക് തിരിച്ചുവിട്ടത്. കണ്ണൂര്‍ താണയില്‍നിന്ന് വാഹനങ്ങളെ വഴിതിരിച്ചുവിട്ടു. പ്രദേശത്തെ വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. മംഗളൂരുവിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു ടാങ്കർ. ഇതിനിടെ പള്ളിക്കുന്നിൽ നിയന്ത്രണംതെറ്റി ഡിവൈഡറിലിടിക്കുകയായിരുന്നു. മംഗളൂരുവിൽനിന്ന് വിദഗ്ധരെത്തി പരിശോധിച്ച് ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തി. തുടർന്ന് ക്രെയിൻ കൊണ്ടുവന്ന് രാത്രി പത്തോടെ ടാങ്കർ ഉയർത്തുകയായിരുന്നു. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലെത്തിച്ച് മറ്റൊരു ടാങ്കറിലേക്ക് വാതകം മാറ്റിയശേഷം ശനിയാഴ്ച രാത്രി പത്തോടെയാണ് യാത്ര തുടർന്നത്. 2012 ആഗസ്റ്റ് 27 രാത്രി 11ന് ചാലയിലുണ്ടായ ഗ്യാസ്ടാങ്കർ ദുരന്തത്തിനു കാരണം അമിതവേഗതയിൽ വന്ന ലോറി ഡിവൈഡറിലിടിച്ചതായിരുന്നു. അപകടത്തില്‍ 20 പേര്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.