പാട്യം പഞ്ചായത്തിൽ സമ്പൂർണ പ്ലാസ്​റ്റിക്​ നിർമാർജനപദ്ധതി

കണ്ണൂർ: പാട്യം പഞ്ചായത്തിൽ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സമ്പൂർണ പ്ലാസ്റ്റിക് നിർമാർജനപദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കമാകും. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി പഞ്ചായത്തിലെ വാർഡുകളിലെ 36 കേന്ദ്രങ്ങളിൽനിന്ന് മാസത്തിൽ ഒരുതവണ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. പഞ്ചായത്തിലെ 7000ത്തോളം വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് വലിയവെളിച്ചത്തുള്ള റീസൈക്ലിങ് കേന്ദ്രത്തിലേക്ക് എത്തിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. 11 ഹരിതസേന അംഗങ്ങൾക്ക് യൂനിഫോം, കൈയുറ, രസീത്ബുക്ക് എന്നിവ പ്രസിഡൻറ് വി. ബാലൻ മാസ്റ്റർ വിതരണംചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് പി. ശ്രീലത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പ്രവീൺകുമാർ, പി. ദീപ, വി.ഇ.ഒ സന്തോഷ് മമ്മാലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.