അമീന്‍ മുഹമ്മദ്
കണ്ണൂര്‍: മാരക മയക്കുമരുന്നായ ഹെറോയിനും കഞ്ചാവും സഹിതം യുവാവ് അറസ്റ്റിൽ. പുതിയതെരു രാമഗുരു യു.പി സ്‌കൂളിന് സമീപത്തെ അമീന്‍ മുഹമ്മദിനെ (26) നെയാണ് കണ്ണൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അക്ഷയ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ്-ന്യൂ ഇയര്‍ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി യുവാവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിൽ 93.926 ഗ്രാം കഞ്ചാവും 8.224 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. പ്രതിയുടെ ഐ ഫോണും എക്‌സൈസ് സംഘം പിടിച്ചെടുത്തു.
കണ്ണൂര്‍ സര്‍ക്കിള്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനുശ്രീ, അസി. ഇന്‍സ്‌പെക്ടര്‍ സി.പി.ഷനില്‍കുമാര്‍, ഗ്രേഡ് ഇന്‍സ്‌പെക്ടര്‍മാരായ എം.കെ.സന്തോഷ്, കെ.വി.റാഫി, പ്രിവന്റീവ് ഓഫീസര്‍മാരായ ഇ.സുജിത്ത്, എം.സജിത്ത്, സിവില്‍ ഓഫീസര്‍മാരായ പി.നിഖില്‍, ഒ.വി.ഷിബു, ഡ്രൈവര്‍ പി.ഷജിത്ത് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ വലയിലാക്കിയത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി യുവാവിനെ റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.