ജീപ്പ് മറിഞ്ഞ് 11 പേർക്ക് പരിക്ക്

പാനൂർ: കോളജിലേക്ക് വിദ്യാർഥിനികെളയും കയറ്റി പോവുകയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് 11 പേർക്ക് പരിക്ക്. കല്ലിക്കണ്ടി എൻ.എ.എം കോളജിലേക്ക് പോവുകയായിരുന്ന ജീപ്പാണ് മറിഞ്ഞത്. കോളജിലേക്കുള്ള കയറ്റത്തിൽവെച്ചാണ് ജീപ്പ് പിറകോട്ട് മറിഞ്ഞത്. ജീപ്പ് സമീപത്തെ വീട്ടുമതിലിലിടിച്ച് നിന്നതിനാൽ വൻ ദുരന്തമൊഴിവായി. വഴിയിൽ വീണ മരം നീക്കാൻവേണ്ടി ഡ്രൈവർ ജീപ്പിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ് അപകടം. പരിക്കേറ്റ ഒമ്പത് വിദ്യാർഥിനികളെയും ഒരു അധ്യാപികയെയും തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ കല്ലിക്കണ്ടിയിലെ മുഹമ്മദ് കുട്ടി, കോളജിലെ ഇംഗ്ലീഷ് അധ്യാപിക കടേപ്രത്തെ സൽന, ബിരുദ വിദ്യാർഥിനികളായ ചമ്പാട്ടെ ആതിര, ഒളവിലത്തെ അനുശ്രീ അശോക്, അതുല്യ, വള്ളങ്ങാട്ടെ ചൈതന്യ, താനക്കോട്ടൂരിലെ മുഹ്സിന, ആയിശ, എലാങ്കോട്ടെ മുഫ്നിദ, പൊന്ന്യത്തെ അനഘ, കോട്ടയം മലബാറിലെ ആതിര എന്നിവരാണ് ചികിത്സയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.