ദുരിതം വിതച്ച്​ മാലിന്യംതള്ളൽ

മാഹി: ശുചിത്വപദ്ധതിയുമായി മുന്നോട്ടുപോകുന്ന മാഹി നഗരസഭയിൽ മാസങ്ങൾക്ക് മുമ്പ് വൃത്തിയാക്കി മുന്നറിയിപ്പ് ബോർഡ് വെച്ചിടത്ത് മാലിന്യംതള്ളുന്നത് തുടരുന്നു. പൂഴിത്തല - ശ്രീകൃഷ്ണക്ഷേത്രം റോഡിലാണ് മാലിന്യംതള്ളുന്നത്. ക്ഷേത്രദർശനത്തിനെത്തുന്ന കുട്ടികൾ ഉൾെപ്പടെയുള്ളവർ ഇവിടെയുള്ള ചീഞ്ഞുനാറിയ മാലിന്യങ്ങളിൽനിന്നുള്ള ദുർഗന്ധവും സഹിച്ചാണ് യാത്രചെയ്യുന്നത്. കൂടാതെ പൂഴിത്തല ദേശീയപാതയിൽ നിർമാണം പൂർത്തിയായ ഷോപ്പിങ് കോംപ്ലക്സിന് സമീപത്തെ പ്രദേശങ്ങളിൽ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് തള്ളുന്ന ജൈവ - അജൈവ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത് നീക്കുന്നതിന് നഗരസഭ ഇതുവരെ നടപടികളൊന്നുമെടുത്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.