പാപ്പിനിശ്ശേരി: ഹാജി റോഡ് വഴി ഇല്ലിപ്പുറം കച്ചേരിത്തറ ഭാഗത്തേക്ക് പോകുന്ന പാപ്പിനിശ്ശേരി-ഇല്ലിപ്പുറം റോഡ് പൂർണമായും തകർന്നു. മഴക്കാലം തുടങ്ങിയതുമുതൽ ഇതുവഴിയുള്ള കാൽനടപോലും ദുഷ്കരമായിരിക്കുകയാണ്. ഹാജി റോഡ് മുതൽ ഏതാണ്ട് 10 മീറ്ററോളം ദൂരത്ത് പൂർണമായും പൊട്ടിപ്പൊളിഞ്ഞനിലയിലാണ്. നിത്യേന ഏഴിലധികം ബസുകളും നൂറോളം വാഹനങ്ങളും കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ റോഡിെൻറ പലഭാഗവും തകർന്നനിലയിലാണ്. റോഡിെൻറ ഇരുവശവും ബാങ്ക് അടക്കം നിരവധി കച്ചവടസമുച്ചയങ്ങളും പ്രവർത്തിച്ചുവരുന്നുണ്ട്. റോഡ് അടിയന്തരമായും അറ്റകുറ്റപ്പണി നടത്തി യാത്രായോഗ്യമാക്കണമെന്നാണ് നാട്ടുകാരും കച്ചവടക്കാരും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.