മദ്യനിരോധന സമിതി പ്രതിഷേധധർണ

കണ്ണൂർ: സർക്കാറി​െൻറ മദ്യനയം ബാധിക്കുക യുവജനങ്ങളെയാണെന്ന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല. സർക്കാറി​െൻറ മദ്യനയത്തിനും ദൂരപരിധി അട്ടിമറിക്കലിനുമെതിരെ കേരള മദ്യനിരോധന സമിതി കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ ഭാവി ഇല്ലാതാവുകയാണ്. ഹെൽമറ്റ് വെച്ചോ കോട്ട് ധരിച്ചോ പോേകണ്ടാത്തരീതിയിൽ സൂപ്പർ മാർക്കറ്റ് രൂപത്തിലാണ് പുതിയ ഒൗട്ലെറ്റുകൾ ആരംഭിക്കുന്നത്. കുടുംബങ്ങളുടെ അടിത്തറ തകർക്കുന്ന അവസ്ഥാവിശേഷത്തിലേക്കാണ് നാടി​െൻറ പോക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം. മുകുന്ദൻ അധ്യക്ഷത വഹിച്ചു. അഹമ്മദ് മാണിയൂർ മുഖ്യപ്രഭാഷണം നടത്തി. പ്രഫ. എം. മുഹമ്മദ്, ഫാ. ദേവസി ഇൗരത്തറ, മാത്യു എം. കണ്ടത്തിൽ, ടി.പി.ആർ. നാഥ്, അഷ്റഫ് മമ്പറം, വി. ദേവദാസ് എന്നിവർ സംസാരിച്ചു. രാജൻ കോരേമ്പത്ത് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.