Posted On
date_range Updated On
date_range വൈദ്യുതി തകരാറിലായി; ഇൻറർസിറ്റി സൂപ്പർഫാസ്റ്റിലെ എ.സി യാത്രക്കാർ വലഞ്ഞു
വൈദ്യുതി തകരാറിലായി; ഇൻറർസിറ്റി സൂപ്പർഫാസ്റ്റിലെ എ.സി യാത്രക്കാർ വലഞ്ഞു ബംഗളൂരു: വൈദ്യുതി തകരാറിലായതോടെ ബംഗളൂരു എറണാകുളം ഇൻറർസിറ്റി (12677) സൂപ്പർഫാസ്റ്റിലെ എ.സി കോച്ച് യാത്രക്കാർ വലഞ്ഞു. ബുധനാഴ്ചയാണ് സംഭവം. രാവിലെ 6.15ന് സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചക്ക് ഒന്നോടെ കോയമ്പത്തൂരിൽ എത്തിയപ്പോഴായിരുന്നു സംഭവം. ബാറ്ററി തകരാറിലായതോടെ സി വൺ എ.സി കോച്ചിലേക്കുള്ള ൈവദ്യുതി നിലക്കുകയായിരുന്നു. മെക്കാനിക്കൽ വിഭാഗം ജീവനക്കാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ഇതോടെ, ട്രെയിൻ നിശ്ചിത സമയത്തിനും രണ്ടു മണിക്കൂർ ൈവകി രാത്രി ഏഴോടെയാണ് എറണാകുളത്ത് എത്തിച്ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.