മോദി സർക്കാർ ഭരണകൂട ഭീകരത നടപ്പാക്കുന്നു ^പി.ടി. ജോസ്​

മോദി സർക്കാർ ഭരണകൂട ഭീകരത നടപ്പാക്കുന്നു -പി.ടി. ജോസ് കണ്ണൂർ: പാർലമ​െൻറിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തി‍​െൻറ ഹുങ്കിൽ സാധാരണക്കാരനെ കൊള്ളയടിക്കുന്ന ഭരണകൂട ഭീകരതയാണ് രാജ്യത്ത് മോദി സർക്കാർ നടത്തുന്നതെന്ന് കേരള കോൺഗ്രസ്- എം സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. ജോസ്. പെട്രോൾ, ഡീസൽ വില വർധനക്കെതിരെ കേരള കോൺഗ്രസ്- എം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തി‍​െൻറ ഭാഗമായി കണ്ണൂർ ഹെഡ് പോസ്റ്റ് ഒാഫിസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽനിന്നും പെട്രോൾ വാങ്ങുന്ന ശ്രീലങ്കയും നേപ്പാളും രാജ്യത്ത് ഈടാക്കുന്നതിലും കുറഞ്ഞ നിരക്കിലാണ് ഇന്ധനം വിൽക്കുന്നത്. ശ്രീലങ്കയിൽ 47 രൂപയും നേപ്പാളിൽ 54 രൂപയും മാത്രം ഈടാക്കുേമ്പാൾ രാജ്യത്ത് അമിത വില ഈടാക്കി മോദി സർക്കാർ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ്-അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ജോയിസ് പുത്തൻപുര അധ്യക്ഷത വഹിച്ചു. ജോയി കൊന്നക്കൽ, ജോസഫ് മുള്ളൻമട, സജി കുറ്റ്യാനിമറ്റം, മാത്യു മണ്ഡപത്തിൽ, ബെന്നിച്ചൻ മഠത്തിനകം, കെ.ടി. സുരേഷ് കുമാർ, ജോർജ്കുട്ടി ഇരുമ്പുകുഴി, ജോയി ചൂരനാനി, വർഗീസ് വയലാമണ്ണിൽ, മാത്യു ചെരിയംകാല, സിബി വാഴക്കാല, ജോബിച്ചൻ മൈലാടൂർ, തോമസ് മാലത്ത്, വി.കെ. ജോസഫ്, വിപിൻ തോമസ്, പി.വി. ജോസ്, ജോർജ് മാത്യു, രാജു ചെരിയൻകാല എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.