കരിങ്കല്ല്​ തലയിൽ വീണ് മരണം: അന്വേഷണത്തിന് കലക്ടർ ഉത്തരവിട്ടു

പാനൂർ: കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്ലുവളപ്പ് പൂവത്തൂർ കീഴിൽ മാവുള്ളപറമ്പത്ത് ചാത്തുവി​െൻറ അനധികൃത ക്വാറിയിൽനിന്ന് കരിങ്കല്ല് തലയിൽ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തിൽ അന്വേഷണത്തിന് കലക്ടർ ഉത്തരവിട്ടു. തലശ്ശേരി തഹസിൽദാർ അന്വേഷണം നടത്തി 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചത്. ക്വാറി ഉടമക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ജില്ല പൊലീസ് ചീഫിനും കലക്ടർക്കും ലീഗൽ സർവിസ് അതോറിറ്റി ചെയർമാനും ജനകീയവേദി കണ്ണൂർ ജില്ല സെക്രട്ടറി ഇ. മനീഷ് നൽകിയ പരാതിയിലാണ് ഉത്തരവ്. കർണാടകസ്വദേശി ക്രിസ്തുരാജാണ് കരിങ്കല്ല് തലയിൽ വീണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശിക്ക് പരിക്കേൽക്കുകയുംചെയ്തിരുന്നു. ഈ പ്രദേശത്ത് ഒട്ടേറെ അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ക്രിസ്തുരാജി​െൻറ മരണത്തിൽ പൊലീസ് ഇതുവരെ കേസെടുത്തില്ല എന്നും പരാതിയിൽ ആരോപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.