പാപ്പിനിശ്ശേരി: കേന്ദ്ര ഫണ്ട് യഥാസമയം നേടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്നുള്ള വീഴ്ച കാരണം ജില്ലയിലെ മിക്ക സ്കൂളുകളുടെയും കെട്ടിട നിർമാണം പാതിവഴിയിൽ. ജില്ലയിലെ വിവിധ സ്കൂളുകൾക്ക് നബാർഡ് മുഖേന കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ, ഫണ്ട് നേടിയെടുക്കുന്നതിൽ സർക്കാറിെൻറ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ്. ഇത് നിമിത്തം ജില്ലയിലെ ഏഴ് സ്കൂളുകളുടെ കെട്ടിട നിർമാണപ്രവൃത്തി പാതിവഴിയിൽ സ്തംഭിച്ചു. ചെറുകുന്ന് ഗവ. ഗേള്‍സ് ഹൈസ്കൂളിെൻറ പ്രവൃത്തി നിര്‍ത്തിവെച്ചിട്ട് ഇതിനകം ആറുമാസം പിന്നിട്ടു. സ്കൂളുകൾക്ക് രണ്ടു വർഷം മുമ്പാണ് കെട്ടിടങ്ങൾ നിർമിക്കാനായി മൂന്ന് മുതൽ നാല് കോടി വരെ അനുവദിച്ചത്. ഇതിെൻറ ഭാഗമായി നിർമിതി കേന്ദ്രം മുഖേന സ്കൂളുകളിൽ കെട്ടിട നിർമാണങ്ങൾ വളരെ ത്വരിതഗതിയിൽ പുരോഗമിച്ചിരുന്നു. എന്നാൽ, പ്രവൃത്തി പൂർത്തിയായതിെൻറ കേവലം 20 ശതമാനം തുക മാത്രമാണ് ഇതിനകം ലഭിച്ചത്. ബാക്കി ഫണ്ട് ലഭിക്കാത്തതിനെ തുടർന്നാണ് നിർമിതികേന്ദ്രം പ്രവൃത്തികൾ നിർത്തിവെച്ചത്. കേന്ദ്രത്തിന് സ്കൂളുകളുടെ കെട്ടിട നിർമാണത്തിന് 23 കോടി രൂപയുടെ എസ്റ്റിമേറ്റാണ് നൽകിയത്. എന്നാൽ, 75 ശതമാനം പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടും അഞ്ച് കോടി മാത്രമാണ് ഇതിനകം നൽകിയത്. നിർമിതി കേന്ദ്രത്തിന് വൻ ബാധ്യത വന്നതോടെ കേന്ദ്രം ഏറ്റെടുത്ത മറ്റു പ്രവൃത്തികളും സ്തംഭനാവസ്ഥയിലായിട്ടുണ്ട്. നബാർഡ് മുഖേന അനുവദിക്കുന്ന ഫണ്ടിെൻറ 15 ശതമാനം തുക ജില്ല പഞ്ചായത്തിെൻറ പദ്ധതി വിഹിതത്തിൽ നിന്നാണ് നീക്കിവെക്കേണ്ടത്. ഇൗ തുക ഇതിനകം ജില്ല പഞ്ചായത്ത് നൽകിയെങ്കിലും ബാക്കി ഫണ്ട് വാങ്ങിയെടുക്കുന്നതിലാണ് സർക്കാറിെൻറ ഭാഗത്തുനിന്നും വീഴ്ചയുണ്ടായത്. എന്നാല്‍, കൃത്യമായ രേഖ സഹിതം ഫണ്ടിന് ആവശ്യപ്പെട്ടാൽ ഫണ്ട് അനുവദിക്കുന്നതില്‍ ഒരു കാലതാമസവും ഉണ്ടാകില്ലെന്ന് നബാർഡ് എ.ജി.എം പറയുന്നു. ചെറുകുന്ന് ഗവ. ഗേൾസ് ഹൈസ്കൂൾ, മാടായി ഗവ. ഹയർ സെക്കൻഡറി, ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി, കാർത്തികപുരം ഗവ. ഹയർ സെക്കൻഡറി, ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി, മണത്തണ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് നബാർഡ് മുഖേനയുള്ള കെട്ടിട നിർമാണങ്ങൾ നടക്കുന്നതും പ്രവൃകള്‍ നിർത്തിവെച്ചതും. ഫണ്ട് വാങ്ങുന്നതിനാവശ്യമായ നടപടികൾ ജില്ല പഞ്ചായത്ത് മുഖേന ഗ്രാമവികസന വകുപ്പ് സർക്കാറിലേക്ക് അംഗീകാരത്തിനായി ആറ് മാസം മുമ്പ് അയച്ചിരുന്നു. എന്നാൽ, പല ന്യൂനതകൾ ചൂണ്ടിക്കാട്ടി സർക്കാർ രേഖകൾ മടക്കുകയാണുണ്ടായത്. കൂടാതെ ജില്ല പഞ്ചായത്തിൽ നടപടികൾ പൂർത്തിയാക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരുടെ അഭാവവും പ്രശ്നം സങ്കീർണമാക്കിയിട്ടുണ്ട്. ജില്ല പഞ്ചായത്തിൽ 2016 െസപ്റ്റംബർ മുതൽ സെക്രട്ടറിയെ നിയമിക്കാത്തതും ഫിനാൻസ് ഓഫിസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതുമാണ് രേഖകൾ ശരിയാക്കി സമയബന്ധിതമായി അയക്കുന്നതിൽ കാലതാമസം നേരിടുന്നതിന് മുഖ്യ കാരണമായി ചൂണ്ടിക്കാട്ടുന്നത്. വിഷയത്തിൽ ജില്ല പഞ്ചായത്തും ഗ്രാമവികസന വകുപ്പും സര്‍ക്കാറും പരസ്പരം പഴിചാരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.