പ്രതിഷേധിച്ചു

കണ്ണൂർ: ബി.എസ്.എൻ.എൽ ടവറുകൾ പ്രത്യേക സബ്സിഡിയറി കമ്പനിക്കു കീഴിലാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കണ്ണൂർ ടെലിഫോൺ ഭവനു മുന്നിൽ നടന്ന യോഗത്തിൽ പി. മനോഹരൻ, പി. ഉണ്ണികൃഷ്ണൻ, അബ്ദുൽ ബാസിദ്, പി.ആർ. സുധാകരൻ, കെ.ജെ. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ടെലികോം ജനറൽ മാനേജർ ഒാഫിസിനു മുന്നിൽ ബേബി ആൻറണി, പി.വി. രാജൻ, കെ.ജെ. സെബാസ്റ്റ്യൻ, രാജേഷ് പി.വി. മഞ്ചാൻ, എം.വി. മുഹമ്മദലി, കെ. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. തളിപ്പറമ്പിൽ കെ.പി. രാജൻ, കെ.വി. കൃഷ്ണൻ, എൻ.വി. കൃഷ്ണൻ എന്നിവരും അഞ്ചരക്കണ്ടിയിൽ വി. അശോകൻ, എൻ.വി. ഹരീന്ദ്രൻ, കെ. ഗിരീശൻ എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.