അടിയന്തര സഹായങ്ങൾ അനുവദിക്കണം --എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കാസർകോട്: എൻഡോസൾഫാൻ പീഡിതർക്കായി 2017ൽ നടന്ന മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തിയ ദുരിതബാധിതരുടെ പട്ടിക പ്രഖ്യാപിച്ച് അടിയന്തരസഹായങ്ങൾ നൽകണമെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി യോഗം ആവശ്യപ്പെട്ടു. കടം എഴുതിത്തള്ളുക, 2013ൽ സർക്കാർ ഉത്തരവ് പ്രകാരം റേഷൻസംവിധാനം പുനഃസ്ഥാപിക്കുക, ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന എൻഡോസൾഫാൻ നീക്കംചെയ്ത് നിർവീര്യമാക്കുക, നെഞ്ചംപറമ്പിലെ കിണറിലിട്ട എൻഡോസൾഫാൻ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കുന്നതിന് പ്രത്യക്ഷസമരം നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ മുനീസ അമ്പലത്തറ അധ്യക്ഷതവഹിച്ചു. കെ. കൊട്ടൻ, ഗോവിന്ദൻ കയ്യൂർ, പ്രേമചന്ദ്രൻ ചോമ്പാല, കൈനി രാജൻ, ഇസ്മായിൽ പള്ളിക്കര, കെ. ചന്ദ്രാവതി, കെ.സി. വിദ്യ, അശോക് റൈ, എം. ശാന്ത, ടി. പുഷ്പ, ടി. അഖിലകുമാരി, കെ. രഘു, പി.ജെ. ആൻറണി എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും കെ.ടി. ബിന്ദുമോൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.