ചെർക്കള: പൊവ്വല്‍ മാസ്തിക്കുണ്ടില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ആദൂര്‍ സ്വദേശി മരിച്ചു. രണ്ട് മക്കള്‍ക്കും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ആദൂര്‍ പള്ളം തെരുവത്തെ എ.കെ.എസ്. ആറ്റക്കോയ തങ്ങളാണ് (48) മരിച്ചത്. പെരുന്നാൾ ദിനത്തിൽ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. മക്കളായ സാജിദക്കും ഷബീബക്കുമൊപ്പം മേല്‍പറമ്പിലെ ഭാര്യവീട്ടിൽ നിന്ന് ആദൂരിലേക്ക് മടങ്ങുന്നതിനിടെ ആറ്റക്കോയ തങ്ങള്‍ ഓടിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരന്‍ മാസ്തിക്കുണ്ടിലെ ഷരീഫിനെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാജിദയും ഷബീബയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഗുരുതരമായി പരിക്കേറ്റ ആറ്റക്കോയ തങ്ങൾ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ഖബര്‍ നിര്‍മാണ തൊഴിലാളിയായിരുന്നു. പേരൂര്‍ പൂക്കുഞ്ഞി തങ്ങള്‍-പരേതയായ ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സറീന. സജാദ്, സല്‍മാന്‍, നിഹാല്‍, ഹസീന എന്നിവര്‍ മറ്റുമക്കളാണ്. സഹോദരങ്ങള്‍: സൈനുല്‍ ആബിദീന്‍ തങ്ങള്‍, ആറ്റബീവി, മിസ്‌രിയാ ബീവി, ആയിഷാബീവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.