നോട്ട്​ നിരോധനം: കേന്ദ്രസർക്കാർ മാപ്പുപറയണം –ഇൻഫാം

നോട്ട് നിരോധനം: കേന്ദ്രസർക്കാർ മാപ്പുപറയണം –ഇൻഫാം കോട്ടയം: റദ്ദാക്കിയ നോട്ടി​െൻറ 99 ശതമാനവും മടങ്ങിയെത്തിയെന്ന റിസർവ് ബാങ്ക് റിപ്പോർട്ട് കേന്ദ്രസർക്കാറിനുള്ള തിരിച്ചടിയാണെന്ന് ഇൻഫാം. നോട്ട് റദ്ദാക്കലിൽ ഏറ്റവും പ്രതിസന്ധിയിലായത് ഇന്ത്യയിലെ കർഷകരും ഗ്രാമീണ ജനതയുമാണെന്നും കേന്ദ്രസർക്കാർ കർഷകസമൂഹത്തോട് മാപ്പുപറയണമെന്നും ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. സാധാരണക്കാരുടെയും കർഷകരുടെയും ജീവിതം വഴിമുട്ടി. കാർഷിക വളർച്ചനിരക്ക് പൂജ്യത്തിൽ താഴ്ന്നിട്ടും നോട്ട് റദ്ദാക്കലിലൂടെ ഡിജിറ്റൽ സംവിധാനം നിലവിൽവന്നെന്നും നികുതിയടവ് വർധിച്ചെന്നും പറഞ്ഞ് കേന്ദ്ര ധനമന്ത്രി നോട്ട് നിരോധനത്തി​െൻറ പരാജയ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടുകയാണ്. ഈ ജനകീയ വിഷയം ഉയർത്തിക്കാട്ടുന്നതിൽ പ്രതിപക്ഷമുൾപ്പെടെ രാഷ്ട്രീയപാർട്ടികളും ദയനീയമായി പരാജയപ്പെെട്ടന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.