തലശ്ശേരി: വടക്കുമ്പാട് പാറക്കെട്ടിലെ വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീകളടക്കമുള്ള കുടുംബത്തെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ പൊലീസിനെ വെട്ടിച്ച് ഒളിവിൽപോയ പ്രതികളുടെ രണ്ടു വാഹനങ്ങൾ ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിപ്പട്ടികയിലുള്ള പാറക്കെട്ടിലെ അശ്വത്തിെൻറ സ്കൂട്ടറും ഉല്ലാസിെൻറ ഓട്ടോയുമാണ് കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് 20ന് രാത്രി 11നാണ് പാറക്കെട്ടിലെ മാലയാട്ട് വീട്ടിൽ ലിപിനെയും കുടുംബത്തേയും ആക്രമികൾ മാരകായുധങ്ങളുമായി വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപിച്ചത്. ലിപിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഭാര്യ ആതിര, സഹോദരി ലിബിഷ എന്നിവർക്കും പരിക്കേറ്റിരുന്നു. -പ്രതികളെ ഇതുവരെയും പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.