കേളകം: ജലവകുപ്പിെൻറ കുടിവെള്ള പൈപ്പുപൊട്ടി റോഡിൽ കുഴി രൂപപ്പെട്ടതിനെ തുടർന്ന് അപകടസൂചനയൊരുക്കി നാട്ടുകാരുടെ പ്രതിഷേധം. കേളകം അടക്കാത്തോട് റോഡിൽ ചെട്ടിയാംപറമ്പ് യു.പി സ്കൂളിന് സമീപമാണ് പൈപ്പ്പൊട്ടി കുഴി രൂപപ്പെട്ടത്. കുഴി ഒഴിവാക്കാൻ വാഹനങ്ങൾ വെട്ടിക്കുന്നത് അപകടങ്ങൾക്ക് വഴിവെക്കും എന്നതിനാലാണ് ഡ്രൈവർമാരുടെ ശ്രദ്ധ ക്ഷണിക്കാൻ നാട്ടുകാർ അപായ സൂചന ഒരുക്കിയത്. കേളകം അടക്കാത്തോട് റോഡ്, ചെട്ടിയാംപറമ്പ് തുള്ളൽ റോഡ് തുടങ്ങി കേളകം പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. പൂക്കുണ്ട്, നരിക്കടവ് ആദിവാസി കോളനികളിലേക്കുള്ള കുടിവെള്ളമാണ് റോഡിലൂടെ പാഴാകുന്നത്. മാസങ്ങളായിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.