'ഉടപ്പിറപ്പിനൊരു ഉടയാട' പദ്ധതി

മാഹി: സബർമതി ഇന്നവേഷൻ ആൻഡ് റിസർച് ഫൗണ്ടേഷൻ 'ഉടപ്പിറപ്പിനൊരു ഉടയാട' വസ്ത്ര സമാഹരണ പദ്ധതി ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒന്നാംഘട്ടമെന്ന നിലയിൽ മാഹി സ്റ്റാച്യൂ കവലയിലെ ഹോട്ടൽ ലാകാർട്ടെയുടെ മുൻവശത്ത് വസ്ത്ര നിക്ഷേപപ്പെട്ടി സ്ഥാപിക്കും. പെട്ടിയിൽ പുതിയതോ ഉപയോഗയോഗ്യമായ ഉപയോഗിച്ച വസ്ത്രങ്ങളോ നിക്ഷേപിക്കാം. സമാഹരിക്കുന്ന വസ്ത്രങ്ങൾ അർഹതപ്പെട്ടവർക്ക് എത്തിക്കും. വസ്ത്രങ്ങൾ എത്തിക്കാൻ പ്രയാസമുള്ളവർക്ക് ഭാരവാഹികളുമായി ബന്ധപ്പെടാം. ഫോൺ: 9446675152, ------------989528930. വ്യാഴാഴ്ച രാവിലെ 11ന് ഹോട്ടൽ ലാകാർെട്ടയിൽ പദ്ധതി പുതുച്ചേരി സാമൂഹികക്ഷേമ മന്ത്രി എം.കന്തസാമി ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ഇ. വത്സരാജ് അധ്യക്ഷത വഹിക്കും. ഡോ.വി.രാമചന്ദ്രൻ എം.എൽ.എ, അഡ്മിനിസ്ട്രേറ്റർ എസ്. മണിക്കദീപൻ എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ പി.സി. ദിവാനന്ദൻ, പ്രേമൻ കല്ലാട്ട്, അജയൻ പൂഴിയിൽ, മുഹമ്മദ് സർഫാസ്, എ.പി. ബാബു, ജിജേഷ് കുമാർ ചേമേരി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.