കല്യാശ്ശേരി: മാങ്ങാട്ടുപറമ്പ് കണ്ണൂർ സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന അഖിലേന്ത്യാ അന്തർസർവകലാശാല വനിതാ വോളിയുടെ സെമി ഫൈനൻ മത്സരങ്ങൾ തിങ്കളാഴ്ച നടക്കും. കണ്ണൂർ, കാലിക്കറ്റ്, എം.ജി, ഹിന്ദുസ്ഥാൻ സർവകലാശാലകളാണ് സെമിയിൽ ഏറ്റുമുട്ടുക. ഈ നാലു ടീമുകളും അതത് ഗ്രൂപ് ചാമ്പ്യന്മാരായാണ് ക്വാർട്ടറിൽ കടന്നത്. നിലവിലുള്ള അഖിലേന്ത്യാ ചാമ്പ്യൻ കാലിക്കറ്റാണ്. എന്നാൽ, കാലിക്കറ്റിന് ശക്തമായ വെല്ലുവിളികളാണ് ലീഗ് മത്സരങ്ങളിൽ കണ്ണൂർ, എം.ജി സർവകലാശാലകളിൽനിന്ന് നേരിട്ടത്. ആദ്യ സെമിയിൽ കാലിക്കറ്റും എം.ജിയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുക. രണ്ടാം സെമിയിൽ കരുത്തരായ കണ്ണൂർ ഹിന്ദുസ്ഥാൻ സർവകലാശാലയെ നേരിടും. ക്വാർട്ടർ ഫൈനലിെൻറ ആദ്യ മത്സരത്തിൽ ഹിന്ദുസ്ഥാൻ സർവകലാശാല കുരുക്ഷേത്രയെയാണ് പരാജയപ്പെടുത്തിയത് (25--17, 25-20, 25-22). രണ്ടാം മത്സരത്തിൽ കണ്ണൂർ, പഞ്ചാബ് സർവകലാശാലയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു (25--5, 25--12, 25-11). മൂന്നാം ക്വാർട്ടർ മത്സരത്തിൽ എം.ജി സർവകലാശാല സാവിത്രി ഭായി സർവകലാശാലയെ പരാജയപ്പെടുത്തി. നാലാം ക്വാർട്ടർ ഫൈനലിൽ കാലിക്കറ്റ് ഹിമാചൽ സർവകലാശാലയെ കീഴടക്കി (25-17, 25-20, 25--17). സെമി ഫൈനൽ മത്സരങ്ങൾ തിങ്കളാഴ്ച വൈകീട്ട് നാലിന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.