ഞങ്ങൾ നിങ്ങൾക്കൊപ്പം ബോധവൽക്കരണവുമായി എൻ.എസ്.എസ്.

പുതിയതെരു: കല്യാശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴി ലാളികൾക്കിടയിൽ ശുചിത്വ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം , കേരളം സൗഹൃദ സംസ്ഥാനം എന്നീ സന്ദേശങ്ങൾ ഇതര സംസ്ഥാന തൊഴിലാളികളിലെത്തിക്കുന്നതിനു വേണ്ടിയാണ്, കല്യാശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി എൻ. എസ്. എസ്. യൂണിറ്റ്, ഞങ്ങൾ നിങ്ങൾക്കൊപ്പം എന്ന പേരിൽ ബോധവൽക്കരണ പരിപാടി ഞായറാഴ്ച രാവിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രമായ കീരിയാട് എത്തി എൻ. എസ്. എസ്. യൂണിറ്റ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. 50 ഓളം വരുന്ന എൻഎസ്എസ് വളണ്ടിയർമാർ വി.പ്രവാകരൻ എന്ന ബഹുഭാഷിയായ ഇതര സംസ്ഥാന തൊഴിലാളിയുടെ സഹായത്തോടെയാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത് . ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ സോമൻ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു., ചിറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ .സി .ജിഷ, എൻ.എസ്.എസ്. ഓഫീസർ ടി.പി. റഹീം, ചിറക്കൽ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ പ്രകാശൻ.പഞ്ചായത്ത് മെമ്പർ ജലാൽ ,ടി.രാമചന്ദ്രൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.