ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സമ്മേളനം ഇന്ന്​

നീലേശ്വരം: -കേരള ഗവൺമ​െൻറ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ നോർത്ത് സോൺ സമ്മേളനം ഞായറാഴ്ച നീലേശ്വരം നളന്ദ റിസോർട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ജമാൽ അഹമ്മദ് അധ്യക്ഷത വഹിക്കും. തുടർന്ന് പോക്സോ ആക്ടിനെ കുറിച്ച് അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി പി.എസ്. ശശികുമാർ സംസാരിക്കും. ഉച്ചക്കുശേഷം നോർത്ത് സോൺ ജനറൽ ബോഡി യോഗം നടക്കും. വൈകീട്ട് കുടുംബസംഗമത്തിൽ ജില്ല കലക്ടർ കെ. ജീവൻ ബാബു മുഖ്യാതിഥിയായിരിക്കും. കാസർകോട്, കണ്ണൂർ, വയനാട് കോഴിക്കോട്, മലപ്പുറം, പാലക്കാട്, എന്നീ ജില്ലകളിൽനിന്നായി 200 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ജമാൽ അഹമ്മദ്, സ്വാഗതസംഘം ചെയർമാൻ ഡോ. വി. സുരേശൻ, ജില്ല പ്രസിഡൻറ് ഡോ. ഡി.ജി. രമേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.