മെർലിൻ റൂബിയെ ഓമനയാക്കിയത് ഹൈകമീഷന്​ പറ്റിയ അമളി

മെർലിൻ റൂബിയെ ഓമനയാക്കിയത് ഹൈകമീഷന് പറ്റിയ അമളി പയ്യന്നൂർ: മേലഷ്യയിൽ കെട്ടിടത്തിൽനിന്ന് വീണുമരിച്ചത് പയ്യന്നൂരിലെ ഡോ. ഓമനയാണെന്ന പ്രചാരണത്തിന് കാരണമായത് മേലഷ്യൻ ഹൈകമീഷൻ രണ്ടാമതും പരസ്യം നൽകിയ നടപടി. നേരത്തെ പരസ്യം നൽകിയതിനെ തുടർന്ന് മരിച്ച യുവതിയെ ബന്ധുക്കൾ തിരിച്ചറിയുകയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുകയും ചെയ്തിരുന്നു. ഇതറിയാതെ കഴിഞ്ഞ ബുധനാഴ്ച വീണ്ടും പരസ്യം വന്നതോടെയാണ് സംഭവത്തിലേക്ക് ഓമന കടന്നുവന്നത്. പരസ്യത്തിലെ ചിത്രത്തിനുള്ള ഡോ. ഓമനയുടെ രൂപസാദൃശ്യമാണ് വിനയായത്. രണ്ടാമതും പരസ്യം വന്നതോടെ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തിരുവനന്തപുരം ചെറിയതുറ പുന്നവിളാകം പുരയിടത്തിലെ മെർലിൻ റൂബിയാണ് (37) മരിച്ചത്. കഴിഞ്ഞ 18ന് തന്നെ മെർലി​െൻറ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചിരുന്നു. ഇക്കാര്യമറിയാതെ ഹൈകമീഷൻ ഓഫിസ് വീണ്ടും പരസ്യം നൽകുകയായിരുന്നു. സംഭവം വിവാദമായതോടെ ഇവരുടെ ബന്ധുക്കളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചശേഷം പൊലീസ് നടപടി അവസാനിപ്പിക്കുകയായിരുന്നു. 2012ൽ ജോലിതേടി മേലഷ്യയിലെത്തിയ മെർലിൻ ഇലക്ട്രോണിക് കടയിൽ ജോലിചെയ്യവെയാണ് കെട്ടിടത്തിൽനിന്ന് വീണത്. ഇവർ ചികിത്സക്കിടെ മരിക്കുകയായിരുന്നു. പൊലീസ് പരിശോധനയിൽ മേൽവിലാസം കണ്ടെത്താത്തതിനാൽ നാലു മാസത്തോളം മോർച്ചറിയിൽ സൂക്ഷിച്ചശേഷമാണ് ബന്ധുക്കൾ അറിഞ്ഞ് മൃതദേഹം ഏറ്റുവാങ്ങിയത്. ഇതറിയാതെയാണ് ഹൈകമീഷൻ വീണ്ടും പരസ്യം നൽകിയത്. അതേസമയം, കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയശേഷം അപ്രത്യക്ഷയായ ഡോ. ഓമനയുടെ തിരോധാനം ഇേപ്പാഴും ദുരൂഹമായി തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.