കണ്ണൂർ: മണ്ഡലത്തിലെ മുഴുവൻ എൽ.പി, യു.പി സ്കൂളുകളിലും സ്മാർട്ട് ക്ലാസ് റൂം സ്ഥാപിച്ചതിെൻറ ഉദ്ഘാടനം തിങ്കളാഴ്ച കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'കണ്ണൂർ കാലത്തിനൊപ്പം' എന്ന സന്ദേശമുയർത്തി എം.എൽ.എയുടെ വികസനഫണ്ട് ഉപയോഗിച്ചാണ് സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കിയത്. 88 സ്കൂളുകൾക്കായി 90 ലക്ഷം രൂപ െചലവിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉന്നതവിജയികൾക്കുള്ള അനുമോദനവും ചടങ്ങിൽ നടക്കും. മണ്ഡലം വികസനസമിതി കൺവീനർ എൻ. ചന്ദ്രൻ, ബാബു ഗോപിനാഥ്, എൻ.ടി. സുധീന്ദ്രൻ, പി.പി. ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.