ധർമശാല: ജില്ലയിലെ എല്ലാ സ്കൂൾ മേധാവികൾക്കും പൊതുവിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നേരിട്ട് ക്ലാസ് നൽകും. ഒക്ടോബർ 30-ന് രാവിലെ 10 മുതൽ കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. രാവിലെ ഒമ്പതു മുതൽ വിദ്യാലയമേധാവികൾക്കുള്ള രജിസ്ട്രേഷൻ നടപടി തുടങ്ങും. സ്കൂൾ മേധാവികൾ കൂടാതെ വിവിധതലങ്ങളിലുള്ള വിദ്യാഭ്യാസ ഓഫിസർമാർ, ഉച്ചഭക്ഷണച്ചുമതലയുള്ള ഓഫിസർമാർ എന്നിവർക്കും പങ്കെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽനിന്ന് രണ്ടായിരത്തോളംപേർ പരിപാടിയിൽ പങ്കെടുക്കും. സ്കൂൾ മേധാവികൾതന്നെ പകരക്കാരെ അയക്കാതെ നിർബന്ധമായും പരിപാടിയിൽ പങ്കെടുക്കണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.