ചക്കരക്കല്ല്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ ഭാഗമായി ഒരു കോടി ഒപ്പ് ശേഖരിക്കുന്നതിെൻറ ഭാഗമായി യു.ഡി.എഫ്- പെരളശ്ശേരി പഞ്ചായത്ത് ഒന്ന്, രണ്ട് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുവാച്ചേരിയിൽ ഒപ്പുശേഖരണം നടത്തി. പൊതുയോഗം ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. സി.പി. ലത്തീഫ് അധ്യക്ഷത വഹിച്ചു. ധർമടം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.പി. താഹിർ ഹാജി മുഖ്യപ്രഭാഷണം നടത്തി. ജയറാം, സുരേന്ദ്രൻ മാസ്റ്റർ, അഷറഫ്, അനീഷ് ബാബു, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.