കണ്ണൂർ: വിചാരണക്കിടെ കേസിലെ പരാതിക്കാരൻ കോടതിയിൽ കൂറുമാറിയതിനെ തുടർന്ന് പ്രതികളെ വെറുതെവിട്ടു. അഴീക്കോട് പഞ്ചായത്തംഗങ്ങളായ കക്കിരിക്കൻ ഹൗസിൽ കെ. രമേശൻ, പി. വിജയൻ, പുഴാതി പഞ്ചായത്ത് സ്പെഷൽ േഗ്രഡ് സെക്രട്ടറി മുഹമ്മദ് ഷഫീഖ് എന്നിവരെയാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതി വെറുതെവിട്ടത്. പരാതിക്കാരനായ പൊടിക്കുണ്ടിലെ എം.എം. ജയറാമാണ് കൂറുമാറിയത്. കണ്ണൂർ നിയമസഭ മണ്ഡലത്തിൽ നടന്ന ഉപതെരെഞ്ഞടുപ്പിൽ എ.പി. അബ്്ദുല്ലക്കുട്ടി മത്സരിച്ചപ്പോൾ അഴീക്കോട് മണ്ഡലത്തിലെ വോട്ടർമാരായ രമേശനും വിജയനും കണ്ണൂർ മണ്ഡലത്തിൽ വ്യാജ െറസിഡൻറ്സ് സർട്ടിഫിക്കറ്റുണ്ടാക്കി വോട്ടർപട്ടികയിൽ പേര് ചേർെത്തന്നും ഇതിന് പഞ്ചായത്ത് സെക്രട്ടറി ഒത്താശചെയ്തെന്നും ചൂണ്ടിക്കാട്ടി ജയറാം കോടതിയിൽ ഹരജി നൽകിയിരുന്നു. എന്നാൽ, വിചാരണവേളയിൽ തനിക്ക് പ്രതികളെ നേരിട്ടറിയില്ലെന്നും സെക്രട്ടറി നൽകിയെന്ന് പറയുന്ന രേഖകൾ നേരിട്ടുകണ്ടില്ലെന്നും പരാതിക്കാരൻ മൊഴിനൽകി. ഇതേത്തുടർന്ന് കോടതി കേസ് തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.