കണ്ണൂർ: മീസിൽസ് ആൻഡ് റുബെല്ല വാക്‌സിനേഷൻ കാമ്പയിെൻറ ഭാഗമായി ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് വിശേഷാൽ ഗ്രാമ സഭ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഹസൻ കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രേഖ വാക്‌സിനേഷൻ സംബന്ധിച്ച വിശദീകരണം നടത്തി. ഗ്രാമസഭയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, കുടുംബശ്രീ അംഗങ്ങൾ, ആശ വർക്കർമാർ, അംഗൻവാടി അധ്യാപികമാർ, സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പി.എച്ച്.സി ഡോക്ടർ അമൂല്യ ഭാർഗവൻ സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.ബി. ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.