സംരംഭകത്വ സൗഹൃദമണ്ഡലമാകാനൊരുങ്ങി കല്യാശ്ശേരി

ചെറുകുന്ന്: . ജനകീയ സംയോജിത കൃഷിവികസന പദ്ധതി 'നിറവ് കല്യാശ്ശേരി' തിങ്കളാഴ്ച ആരംഭിക്കും. മണ്ഡലത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സാധ്യതകളും വിഭവങ്ങളും പ്രയോജനപ്പെടുത്തി കൃഷി അനുബന്ധമേഖലകളിൽ പരമാവധി ഉൽപാദനവർധന ഉണ്ടാക്കി ജനങ്ങളുടെ ആളോഹരിവരുമാനം വർധിപ്പിച്ച് സാമ്പത്തിക സ്വാശ്രയത്വത്തിന് വഴിയൊരുക്കി സമഗ്ര വികസിതമണ്ഡലമാക്കി മാറ്റുകയാണ് ലക്ഷ്യം. ബാങ്കുകൾ മുഖേന രൂപവത്കരിക്കുന്ന സ്വയംസഹായക സംഘങ്ങൾക്ക് പലിശരഹിതമോ -പലിശ ഇളവുകളോ നൽകി കാർഷിക, -കാർഷിക അനുബന്ധ സംരംഭങ്ങൾ ആരംഭിക്കാൻ വഴിയൊരുക്കും. ഇത്തരം സംഭങ്ങളിലൂടെയുള്ള ഉൽപന്നങ്ങളും ബാങ്കുകൾതന്നെ സ്വീകരിക്കും. ഭക്ഷ്യസുരക്ഷയോടൊപ്പം വിഷരഹിത ഭക്ഷ്യോൽപാദനവും ഉറപ്പാക്കുന്ന പദ്ധതിയിലൂടെ പാൽ, മുട്ട, ഇറച്ചി, മത്സ്യം, നെൽ, പച്ചക്കറി തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കും. നെല്ല്,- പച്ചക്കറി എന്നീ കൃഷികൾക്ക് പലിശരഹിത വായ്പ നൽകും. മറ്റ് കൃഷിക്ക് കുറഞ്ഞ പലിശനിരക്കിലും വായ്പ നൽകും. സാങ്കേതിക ഉപദേശസമിതിയും മോണിറ്ററിങ് സമിതിയും നിരന്തര പ്രവർത്തനം നടത്തി പുരോഗതികൾ വിലയിരുത്തും. പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ 10 ബാങ്കുകളിലും വിദഗ്ധരുടെ സാന്നിധ്യത്തിൽ തൽപരരായ കർഷകരുടെ യോഗങ്ങൾ ചേർന്നു. കേരളത്തില്‍തന്നെ ആദ്യമായാണ്‌ ഇത്തരം ഒരു സംരംഭത്തിനു തുടക്കമിടുന്നതെന്നും ടി.വി. രാജേഷ് എം.എൽ.എ റിയിച്ചു. പദ്ധതി ഉദ്ഘാടനം 30ന് രാവിലെ 10 ചെറുകുന്ന് ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. പദ്ധതിരേഖ ഒ.വി. നാരായണൻ ഏറ്റുവാങ്ങും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ ലോഗോ പ്രകാശനം ചെയ്യും. പള്ളിയാക്കൽ സർവിസ് ബാങ്ക് സെക്രട്ടറി എം.പി. വിജയൻ വിഷയം അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ ടി.വി. രാജേഷ് എം.എൽ.എ, ഒ.വി. നാരായണൻ, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഹസൻകുഞ്ഞി, കെ. മോഹനൻ, എൻ. ദാമോദരൻ, കെ. രാജീവൻ, കെ.വി. സേതുമാധവൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.