ചെറുപുഴ: ജി.എസ്.ടി ഉള്‍പ്പെടെയുള്ള നടപടികളില്‍ വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നവംബര്‍ ഒന്നിന് നടത്തുന്ന കടയടപ്പ് സമരത്തിെൻറ മുന്നോടിയായുള്ള വാഹന പ്രചാരണ ജാഥ ചെറുപുഴ മേഖലയില്‍ പര്യടനം നടത്തി. ജില്ല സെക്രട്ടറി ജെ. സെബാസ്റ്റ്യന്‍ നയിച്ച പ്രചാരണ ജാഥക്ക് ചെറുപുഴയില്‍ സ്വീകരണം നൽകി. യോഗം ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. വില്‍സന്‍ ഇടക്കര അധ്യക്ഷത വഹിച്ചു. വി.പി. അബ്ദുൽ ഖാദര്‍, എം.പി. തിലകന്‍, കെ.എസ്.റിയാസ്, വി.പി.അബ്ദുല്ല, ജോര്‍ജ് തോണിക്കല്‍, കെ.എം.ഹരിദാസ്, ജാഥ ലീഡര്‍ ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.