മാഹി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ ഭാഗമായി ന്യൂ മാഹി ടൗണിൽ 'ഇതാ ഞങ്ങളുടെ കൈയൊപ്പ്' കാമ്പയിൻ നടത്തി. കോടിയേരി ബ്ലോക്ക് പ്രസിഡൻറ് വി.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.കെ. ബഷീർ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമൻ, സി.ആർ. റസാഖ്, ടി.എച്ച്. അസ്ലം, സജ്ജാദ് അഹമ്മദ് എന്നിവർ സംസാരിച്ചു. എം.കെ. പവിത്രൻ, ഹാരിസ് വേലായുധൻമൊട്ട, സുനിൽ ബാബു, കെ.കെ. ഉദയൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.