സി.എച്ച്. മൊയ്തു മാസ്​റ്റർ അവാർഡ് ഷമീമ ഇസ്​ലാഹിയ ഏറ്റുവാങ്ങി

പെരിങ്ങത്തൂർ: കരിയാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മൊയ്തു മാസ്റ്റർ സ്മാരക അവാർഡ് കണ്ണൂരിലെ അത്താണി അഗതിമന്ദിരത്തി​െൻറ കാര്യദർശി ഷമീമ ഇസ്‌ലാഹിയ ഏറ്റുവാങ്ങി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി അവാർഡ് ദാനം നിർവഹിച്ചു. അഡ്വ. പി.വി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. മൊയ്തു മാസ്റ്റർ സ്മാരക ട്രസ്റ്റ് നടപ്പാക്കുന്ന വിദ്യാഭ്യാസ സഹായപദ്ധതിയുടെ വിതരണം പാനൂർ നഗരസഭ അധ്യക്ഷ കെ.വി. റംല ടീച്ചർ നിർവഹിച്ചു. വി. നാസർ, എം. സുരേന്ദ്രൻ, പി.കെ. പ്രവീൺ, വി.പി. സുരേന്ദ്രൻ, അഡ്വ. പ്രദീപ് പുതുക്കുടി, പി.കെ. രാജൻ, പി. പ്രഭാകരൻ, പി.പി.എ. ഹമീദ്, ഷമീമ ഇസ്ലാഹിയ, എൻ.എ. കരീം, പി. മുഹമ്മദ് മാസ്റ്റർ, എൻ.എ. ഇസ്മായിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.